ദോഹ:കതാറ ട്രഡീഷണൽ ധൗ ഫെസ്റ്റിവലിന്റെ 15-ാം പതിപ്പ് കതാറയുടെ തെക്കൻ തീരപ്രദേശമായ ഫരീജ് കതാറയിൽ ഭംഗിയായി തുടങ്ങി.
ഡിസംബർ 18 വരെ നീളുന്ന ഈ മേളയിൽ ഖത്തർ, ഒമാൻ, കുവൈത്ത്, സൗദി, ബഹ്റൈൻ, യു.എ.ഇ, ഇന്ത്യ, ഇറാൻ, ഇറാഖ്, പാലസ്തീൻ, ടാൻസാനിയ, സുഡാൻ തുടങ്ങി 12 രാജ്യങ്ങൾ പങ്കെടുക്കുന്നു.
ആദ്യ ദിവസം തന്നെ വലിയ ജനപ്രവാഹമാണ് കതാറയിലെത്തിയത്. വിവിധ മത്സ്യബന്ധന–ഡോനി റേസുകൾ, കുട്ടികൾക്കായുള്ള മത്സരങ്ങൾ, പാരമ്പര്യ മാർക്കറ്റുകൾ, പാഠഭാഗങ്ങളും കുടുംബങ്ങൾക്ക് പ്രത്യേക ഉപവിഭാഗങ്ങളും മേളയുടെ ആകർഷണങ്ങളാണ്.
ധൗ ഫെസ്റ്റിവൽ ഗൾഫ് രാജ്യങ്ങളുടെ സമുദ്രപൈതൃകത്തെ സംരക്ഷിക്കുന്നതിൽ നിർണായക വേദിയാണെന്ന് ഉദ്ഘാടനത്തിൽ പറഞ്ഞു. ......
കോഴിക്കോട്: പിഎം വികസിത് ഭാരത് റോസ്ഗർ യോജനയെക്കുറിച്ച് (പിഎം-വിബിആർവൈ) ഗവ. സൈബര്‍ പാര്‍ക്ക് പ്രത്യേക ബോധവൽക്കരണ സെഷൻ സംഘടിപ്പിച്ചു.......
തിരുവനന്തപുരം: ലൈംഗികപീഡനത്തിനിരയാരക്കിയെന്ന യുവതിയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ചുമത്തിയിരിക്കുന്നത് ഗുരുതര വകുപ്പുകൾ. വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തു, നഗ്നദൃശ്യങ്ങൾ പകർത്തി, ഭീഷണിപ്പെടുത്തി ഗർഭഛിദ്രത്തിന് വിധേയയാക്കി തുടങ്ങിയ കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്.
തിരുവനന്തപുരത്തെ ഒരു ഫ്ലാറ്റിൽ വെച്ച് രണ്ടു തവണയും പാലക്കാട്ടെ ഫ്ലാറ്റിൽവെച്ച് ഒരുതവണയും ബലാത്സംഗം ചെയ്തു. ......
ദോഹ: എഫ്1 ഖത്തർ എയർവേയ്സ് ഖത്തർ ഗ്രാൻഡ് പ്രിക്സ് 2025ന് മുന്നോടിയായി ദോഹ മെട്രോയും ലുസൈൽ ട്രാമും മത്സരം നടക്കുന്ന മൂന്ന് ദിവസങ്ങളിൽ സർവീസ് സമയം നീട്ടുന്നതായി അറിയിച്ചു. സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്ന അറിയിപ്പിലാണ് പുതുക്കിയ സമയക്രമം വ്യക്തമാക്കിയത്.
ഗ്രാൻഡ് പ്രിക്സ് തിരക്ക് കണക്കിലെടുത്താണ്
ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിലേക്ക് യാത്ര എളുപ്പമാക്കാൻ
മെട്രോ രാത്രി 2.30 വരെനീട്ടിയത്.
നവംബർ28ന് വെള്ളിയാഴ്ച രാവിലെ 9 മുതൽ പുലർച്ചെ 1:30 വരെ,നവംബർ 29ന് ശനിയാഴ്ച രാവിലെ 5 മുതൽ പുലർച്ചെ 1:30 വരെ,നവംബർ 30ന് ഞായറാഴ്ച രാവിലെ 5 മുതൽ പുലർച്ചെ 2:30 വരെഎന്നിങ്ങനെയാണ്
പുതിയ സമയക്രമം.
ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കന്ന മത്സരവുമായി ബന്ധപ്പെട്ട് ലോകോത്തര വിനോദങ്ങളും സംഗീത പരിപാടികളും ഒരുക്കിയിട്ടുണ്ട്. ......
ദോഹ: ഖത്തറിലെ പ്രമുഖ കലാ പഠന കേന്ദ്രമായ സ്കിൽസ് ഡെവലപ്മെന്റ് സെന്റർ 23-വാർഷികാഘോഷങ്ങൾ ഡിസംബർ 5-ന് DPS മോഡേൺ ഇന്ത്യൻ സ്കൂൾ ഹാളിൽ നടത്തുമെന്ന്മാനേജ് മെന്റ്വാർത്താസമ്മേളനത്തിൽഅറിയിച്ചു.
ക്ലാസിക്കൽ ഡാൻസ്, ശാസ്ത്രീയ സംഗീതം, ഉപകരണ സംഗീതം, കഥക്, സുംബാ, കരാട്ടെ തുടങ്ങി വിവിധ മേഖലകളിൽ 260-ത്തിലധികം വിദ്യാർത്ഥികൾ മികവുറ്റ കലാപ്രകടനങ്ങൾ അവതരിപ്പിക്കും.
23-വാർഷികോത്സവത്തിന് തുടക്കം കുറിക്കുന്ന ഔദ്യോഗിക ഉദ്ഘാടനം ഇന്ത്യൻ അംബാസഡർ വിപുൽ ഡിസംബർ 1-ന് നിർവഹിക്കും. ഡിസംബർ 5-ന്റെ പ്രധാന ആഘോഷത്തിൽ വിവിധ മന്ത്രാലയ പ്രതിനിധികളും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും പങ്കെടുക്കും. ......
അന്നദാനത്തിന്റെ ഭാഗമായി ശബരിമലയിൽ ഡിസംബർ 2 മുതൽ ഭക്തർക്ക് സദ്യ വിളമ്പി തുടങ്ങുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ.
ചോറ്, പരിപ്പ്, സാമ്പാർ, അവിയൽ, അച്ചാർ, തോരൻ, പപ്പടം, പായസം എന്നിങ്ങനെ ചുരുങ്ങിയത് ഏഴ് വിഭവങ്ങൾ ഉണ്ടാകും. ഉച്ച 12 മുതൽ 3 വരെയാണ് സദ്യ വിളമ്പുക. ......
ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാള്‍ ഹൈപ്പർമാർക്കറ്റിൽ "ജാക്ക്പോട്ട് ജേർണി" മെഗാ പ്രമോഷന്റെ അഞ്ചാം ഘട്ട നറുക്കെടുപ്പ് വിജയികളെ തിരഞ്ഞെടുത്തു. ഗ്രാൻഡ് മാള്‍ ഏഷ്യൻ ടൗൺ, ഗ്രാൻഡ് എക്സ്പ്രസ്സ്, വുകൈർ എന്നിവിടങ്ങളിൽ നടന്ന ചടങ്ങിൽ ഖത്തർ വാണിജ്യ മന്ത്രാലയ പ്രതിനിധികളുടെ സാന്നിധ്യത്തിൽ 20 ഭാഗ്യശാലികളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ......
കൊളംബോ: ദീത്വാ ചുഴലിക്കാറ്റ് ശ്രീലങ്കയിൽ സംഹാരതാണ്ഡവമാടുന്നു. രാജ്യമൊട്ടാകെ പെയ്ത കനത്ത മഴയും തുടർന്നുണ്ടായ മണ്ണിടിച്ചിലും മൂലം 56 പേർ കൊല്ലപ്പെടുകയും, 21 പേരെ കാണാതാകുകയും ചെയ്തതായി ദുരന്തനിവാരണ അതോറിറ്റി സ്ഥിരീകരിച്ചു. ......